അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിനെ(Puneeth Rajkumar) അനുസ്മരിച്ച് നടി ഭാവന(Bhavana). ഭാവന അഭിനയിച്ച ആദ്യ കന്നഡ ചിത്രമായ ‘ജാക്കീ’യില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകൻ. ബോക്സ് ഓഫിസിൽ വലിയ ഹിറ്റായിരുന്നു ചിത്രം. ജാക്കിക്ക് പുറമേ യാരേ കൂഗഡള്ളി, മൈത്രി എന്നീ ചിത്രങ്ങളിൽ ഭാവനയും പുനീതും ഒന്നിച്ച് വേഷമിട്ടിരുന്നു. കന്നഡ സിനിമയിലെ തൻ്റെ ആദ്യ നായകന് വിടപറഞ്ഞുകൊണ്ട് നടി ഭാവന കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അപ്പു എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തൻ്റെ മനസില്‍ ഉണ്ടാകൂവെന്നാണ് ഭാവന കുറിച്ചത്. പുനീതിനൊപ്പമുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. “അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എൻ്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും” – ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















