കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയും(Narendra Modi) ഫ്രാന്‍സിസ് മാര്‍പാപ്പയും(Pope Francis) തമ്മിലുള്ള കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നുവെന്ന് സിറോ മലങ്കര സഭ അധ്യക്ഷന്‍ മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു. മോദി അധികാരമേൽക്കുമ്പോൾതന്നെ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും ക്ലീമിസ് ബാവ പറഞ്ഞു. മാർപാപ്പയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയ അതേസമയത്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ(K Surendran) കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയെ സന്ദർശിച്ചു.
‘രണ്ട് ഭരണാധികാരികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയെക്കാള്‍ പ്രാധാന്യം ഇതിനുണ്ട്. ലോകജനതയ്ക്ക് നേതൃത്വം നല്‍കുന്ന ഒരു രാഷ്ട്രത്തിൻ്റെ ഭരണാധികാരി ക്രൈസ്തവ സമൂഹത്തിൻ്റെ നേതൃസ്ഥാനത്തിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അടുത്തിടപഴകുന്ന ആദ്യ സന്ദര്‍ഭമാണിത്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമലയേല്‍ക്കുമ്പോള്‍, മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനെല്ലാം വളരെ പോസിറ്റിവായി പ്രതികരിക്കുകയും ഇന്ന് ആ ആഗ്രഹം നടപ്പിലായിരിക്കുകയുമാണ്. മാര്‍പാപ്പ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്’. കത്തോലിക്കാ സഭയ്ക്കും ക്രിസ്തീയ സമൂഹത്തിനാകെയും ഈ സന്ദര്‍ശനം സംതൃപ്തി നല്‍കിയെന്നും ക്ലീമിസ് ബാവ പ്രതികരിച്ചു.
അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പര്‍ ലൈബ്രറിയിലാണ് പ്രധാനമന്ത്രിയും ഫ്രാന്‍സിസ് മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.വിദേശകാര്യമന്ത്രി എസ്ജ യശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ട്. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിന്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















