തൊടുപുഴ: മുല്ലപ്പെരിയാറിൽ(Mullaperiyar) ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്തുന്നതിൽ തമിഴ്‌നാടിന് വീഴ്ച. നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് 139 അടിയിലേക്ക് നീങ്ങിയതോടെ ഷട്ടറുകൾ വീണ്ടും ഉയർത്തി പുറത്തേക്കൊഴുകുന്ന ജലത്തിൻ്റെ അളവ് 1670 ഘനയടിയാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ(Roshy Augustine) ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ച റൂൾ കർവ് ഒക്ടോബർ 31 വരെ മുല്ലപ്പെരിയാറിൽ നിലനിർത്തേണ്ട ജലത്തിൻ്റെ അളവ് 138 അടിയാണ്. വ്യാഴാഴ്ച ഉച്ചയോടെ തന്നെ ജലനിരപ്പ് 138 എന്ന പരിധി മറികടന്നു. ജലനിരപ്പ് 138.70 അടിയിൽ എത്തിയപ്പോൾ മാത്രമാണ് ഷട്ടറുകൾ ഉയർത്തി അധിക ജലം പുറത്തേക്കൊഴുക്കാൻ തമിഴ്‌നാട് തയ്യാറായത്.
മഴ ശക്തമായി നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 139 അടിയിലേക്ക് കുതിച്ചു. റൂൾ കർവ് പാലിക്കണമെന്ന് കേരളം തുടർച്ചയായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 3 ഷട്ടറുകൾ 70 സെൻ്റീമീറ്റർ വീതം ഉയർത്താൻ തമിഴ്‌നാട് സന്നദ്ധരായത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് അരയടികൂടി ഉയർന്നു. മൂന്നാമത്തെ ഷട്ടർ രാത്രിയിൽ ഉയർത്തിയത് പെരിയാർ തീരത്ത് ആശങ്കയ്ക്ക് ഇടയാക്കി.
മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും തേക്കടിയിൽ ക്യാമ്പ് ചെയ്യുകയാണ്. മുല്ലപ്പെരിയാറിലെ ജലം ഒഴുകിയെത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത് ആശ്വാസമായി. അതേസമയം മുല്ലപ്പെരിയാറിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ പുലർച്ചെ മുതൽ മഴ ശക്തമാണ്. അടുത്ത മണിക്കൂറുകളിൽ തമിഴ്‌നാട് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കുമെന്നാണ് സൂചന.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















