കോഴിക്കോട്: യുഎപിഎ(UAPA) നിയമത്തിൽ സിപിഐഎം(CPIM) ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് പന്തീരാങ്കാവ് കേസിൽ ജയിൽ മോചിതനായ താഹ ഫസല്‍(Thwaha Fasal). ഒരേസമയം യുഎപിഎയെ എതിര്‍ക്കുകയും അത് നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കമ്യൂണിസ്റ്റ് ഭരണകൂടമാണന്ന് പറഞ്ഞതു കൊണ്ട് കാര്യമില്ലന്നും ആക്ടിവിസ്റ്റായി തന്നെ മുന്നോട്ടു പോകുമെന്നും താഹ പറഞ്ഞു. പഠനവും കുടുംബം പുലര്‍ത്താനുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇനി തൻ്റെ ശ്രമമെന്നും താഹ അറിയിച്ചു.
ഇന്നലെ വിയ്യൂർ ജയിലിൽ നിന്നിറങ്ങിയ താഹ രാത്രി പതിനൊന്ന് മണിയോടെയാണ് പന്തീരാങ്കാവിലെ വീട്ടിലെത്തിയത്. പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താഹ സ്വന്തം വീട്ടിലേക്ക് എത്തുന്നത്. ഉമ്മയും ബാപ്പയും സഹോദരനുമെല്ലാം താഹയെ കൂട്ടാൻ വിയ്യൂർ ജയിലിൽ എത്തിയിരുന്നു ഒപ്പം നിന്നവർക്ക് നന്ദി പറയുമ്പോഴും വിശ്വസിച്ച പാർട്ടിയുടെ ഇരട്ടത്താപ്പിനെതിരെയാണ് താഹയുടെ വിമർശനം.
‘യുഎപിഎക്കെതിരെ സംസാരിക്കുന്ന സര്‍ക്കാര്‍, ജനങ്ങള്‍ക്ക് നേരെ നിരന്തരമായി ഈ നിയമം ചുമത്തുന്നത് ഈയൊരു കേസോടെ തുറന്നുകാട്ടപ്പെട്ടു. ഈ സര്‍ക്കാരിൻ്റെ നിലപാട് യുഎപിഎക്കെതിരെയാണെങ്കില്‍ പ്രമേയം പാസാക്കി അത് തെളിയിക്കണം. അതിനുള്ള ബാധ്യത അവര്‍ക്കുണ്ട്’- താഹ പറഞ്ഞു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സിപിഐഎം പാര്‍ട്ടി അംഗങ്ങളായിരുന്ന അലന്‍ ഷുഹൈിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















