പുനീത് രാജ്‌കുമാർ(Puneeth Rajkumar) അനുസ്മരിച്ച് നടി മേഘ്ന രാജ്(Meghana Raj). മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവിയും(Chiranjeevi Sarja) പുനീതും ഒരുമിച്ചുള്ള ചിത്രം അനുശോചന സന്ദേശത്തോടൊപ്പം മേഘ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. “ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,”–ചിത്രത്തിന് അടിക്കുറിപ്പായി മേഘ്ന കുറിച്ചു.
നാൽപ്പത്തിയാറാം വയസ്സിലാണ് പുനീതിൻ്റെ മരണം. പുനീതിൻ്റെ മരണംപോലെ അകാല മരണമായിരുന്നു ചിരഞ്ജീവി സർജയുടേതും. കഴിഞ്ഞ വർഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവിയുടെ മരണം.
കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്‌കുമാറിൻ്റെ(Rajkumar) മകനായ പുനീത് മുപ്പതോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. ‘പവർ സ്റ്റാർ’ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2002 ൽ ‘അപ്പു’(Appu) എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിൻ്റെ വിളിപ്പേരായി മാറി. ‘യുവരത്ന’ എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















