തൊടുപുഴ: തമിഴ്‌നാട് മുല്ലപ്പെരിയാറിൽ(Mullaperiyar) നിന്ന് കൂടുതൽ ജലം തുറന്നുവിടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ(Roshy Augustine). മേൽനോട്ട സമിതിയേയും തമിഴ്‌നാടിനെയും വിവരമറിയിച്ചെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ജലം മുല്ലപ്പെരിയാറിൽ നിന്ന് എത്തിയാലും ഇടുക്കി ഡാം(Idukki Dam) തുറക്കേണ്ടി വരില്ല.
5000 ഘനയടി വെള്ളം തുറന്ന് വിട്ടാലും പെരിയാർ(Periyar) തീരത്ത് പ്രശ്‌നം ഉണ്ടാകില്ല. മുല്ലപ്പെരിയാർ നീരൊഴുക്ക് കുറയുന്നില്ല. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. ജലനിരപ്പ് റൂൾകർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ്‌നാടിൻ്റെ വീഴ്ചയായി കാണണം. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇടുക്കി ഡാമിൽ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. നീരൊഴുക്ക് കുറഞ്ഞതാണ് അണക്കെട്ടിൽ ജലനിരപ്പ് താഴാൻ കാരണം. ഇന്നലെ 2398.30 അടിയായിരുന്നു ജലനിരപ്പ്. പെരിയാറിൽ ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു. മുല്ലപ്പെരിയാർ മുതൽ ഇടുക്കി ഡാം വരെയുള്ള പ്രദേശത്താണ് ജലനിരപ്പുയർന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















