പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പമ്പയിലാണ് യോഗം ചേരുന്നത്.രാവിലെ 10ന് പമ്പ ആഞ്ജനേയം ഓഡിറ്റോറിയത്തിലാണ് യോഗം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട , ഇടുക്കി കലക്ടർമാർ ,കെ എസ് ഇ ബി ചെയർമാൻ, കെഎസ്ആർടിസി എം ഡി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പത്തനംതിട്ട ജില്ല കളക്ടർ ഡോ. ദിവ്യ എസ് അയ്യരിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സുരക്ഷിത തീർത്ഥാടനം ഉറപ്പുവരുത്തുമെന്ന് കളക്ടർ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















