മലപ്പുറം: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ (Variamkunnath Kunhahammed Haji) യഥാര്‍ത്ഥ ചിത്രം പുറത്ത് വിട്ട് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. റമീസ് മുഹമ്മദ് എഴുതിയ ‘സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍’ എന്ന പുസ്തകത്തന്റെ കവര്‍ചിത്രമായാണ് വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ ചിത്രം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ് പുസ്തകം പ്രകാശനം ചെയ്തത്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞു. ബ്രിട്ടനില്‍ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനില്‍ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോയമ്പത്തൂരില്‍ നിന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. അവര്‍ തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്നത് തന്‍റെ ഒരു നിര്‍ബന്ധമായിരുന്നുവെന്നും റമീസ് പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frameesmohamed.odakkal%2Fposts%2F6445730835499793&show_text=true&width=500
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















