ആലുവ : നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസില്‍ തൃശൂർ സ്വദേശി വിമൽ വിജയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം.
ദിലീപിനെകാണാനെത്തിയതാണെന്നവകാശപ്പെട്ട് ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയാൻ തുടങ്ങിയ വിമൽ, ആളുകൾ കൂടിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്നതും തിരിച്ച് പോയതും അങ്കമാലിയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിരുന്നു. ഈ ഓട്ടോ റിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ടെന്നാണ് സൂചന.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















