സഹസ്രാര സിനിമാസിൻ്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവുണ്ട്’ (Holy wound) എന്ന നിശബ്ദചിത്രം രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പരിശുദ്ധ പ്രണയത്തിൻ്റെ വൈകാരികമായ കഥയാണ് പറയുന്നത്. ഇന്ത്യൻ സിനിമയിൽ ഏറെക്കാലത്തിനു ശേഷമാണ് ഒരു നിശബ്ദ സിനിമ എത്തുന്നത്.
പ്രണയത്തിന് ലിംഗഭേദമില്ലെന്നും അത് മനസ്സിൽ തോന്നുന്ന ഊഷ്മളമായ വികാരമാണന്നുമുള്ള ക്യാപ്ഷനോടു കൂടി രണ്ടു പെൺകുട്ടികൾ ചുംബിക്കുന്ന ചിത്രവുമായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം.
അത്തരം മുഹൂർത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ അതിൻ്റെ വൈകാരികത ഒട്ടും ചോർന്നുപോകാത്ത തരത്തിലാണ് ചിത്രത്തിൽ വിഷ്വലുകളൊരുക്കിയിരിക്കുന്നത്. ജാനകി സുധീർ, അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാനർ-സഹസ്രാര സിനിമാസ്, സംവിധാനം-അശോക് ആർ നാഥ്, നിർമ്മാണം-സന്ദീപ് ആർ, രചന-പോൾ വൈക്ലിഫ്, ഛായാഗ്രഹണം-ഉണ്ണി മടവൂർ, എഡിറ്റിംഗ്-വിപിൻ മണ്ണൂർ പശ്ചാത്തലസംഗീതം-റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ-ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ജിനി സുധാകരൻ, കല-അഭിലാഷ് നെടുങ്കണ്ടം, ചമയം-ലാൽ കരമന, കോസ്റ്റ്യൂംസ്-അബ്ദുൾ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടർ-അരുൺ പ്രഭാകർ, എഫക്ട്സ് – ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്-ശങ്കർദാസ്, സ്റ്റിൽസ്-വിജയ് ലിയോ, പി ആർ ഓ-അജയ് തുണ്ടത്തിൽ. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ഹോളിവൂണ്ട് ചിത്രീകരണം പൂർത്തിയാക്കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe