ഇൻസ്റ്റഗ്രാമിൽ നിന്ന് നാഗചൈതന്യയ്ക്കൊപ്പമുള്ള(Naga Chaitanya) ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സമാന്ത(Samantha). കഴിഞ്ഞ 5 വർഷത്തിനിടെ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ഇരുവരും നിൽക്കുന്ന രണ്ട് ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. നാല് വർഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബർ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്.
2010ൽ ഗൗതം മേനോൻ്റെ(Gautham Menon) സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ(Ye Maaya Chesave) സെറ്റിൽ വച്ചാണ് സമാന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബര്‍ ആറിനാണ് ഇരുവരും വിവാഹിതരായി. സമാന്ത തൻ്റെ സോഷ്യൽ മീഡിയ പേജുകളില്‍ നിന്നും അക്കിനേനി എന്ന പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പുകൾ പുറത്തുവന്നു തുടങ്ങിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















