തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാം(Mullaperiyar Dam) തുറന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്നുള്ള സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
സ്പിൽവേ ഷട്ടറുകൾ തുറന്നാൽ ആദ്യം വെള്ളം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഒമ്പത് മണിയോടെ ഇടുക്കി ജലസംഭരണിയിൽ വെള്ളം എത്തിച്ചേരും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രമാകും ഉയരുക.
രാവിലെ ഏഴു മണിക്ക് അണക്കെട്ട് തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ, തമിഴ്‌നാടിൻ്റെ ഉന്നത ഉദ്യോഗസ്ഥർ അണക്കെട്ടിലെത്താൻ വൈകിയതാണ് ഷട്ടർ ഉയർത്തുന്നത് വൈകാൻ കാരണം.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















