ഇടുക്കി: മുല്ലപ്പെരിയാർ ഡാം(Mullaperiyar Dam) തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രിമാരായ കെ രാജനും(K Rajan) റോഷി അഗസ്റ്റിനും(Roshy Augustine). തയാറെടുപ്പെല്ലാം പൂര്‍ത്തിയായെന്ന് റോഷി അഗസ്റ്റിനും ആശങ്ക വേണ്ടന്ന് കെ.രാജനും വ്യക്തമാക്കി. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം മാത്രമാകും പുറത്തേക്ക് ഒഴുക്കിവിടുക.
സുരക്ഷാക്രമീകരണങ്ങൾ എല്ലാം പരിശോധിച്ചു. ജനസുരക്ഷയാണ് മുഖ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മന്ത്രിമാർ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഡാം രാവിലെ ഏഴിന് തുറക്കും. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















