തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയാണ് മഴമുന്നറിയിപ്പുള്ളത്. എറണാകുളം മുതൽ കണ്ണൂർ വരെ യെലോ അലർട്ടുമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കടൽ പ്രക്ഷുബ്ധമാണ്. ശ്രീലങ്കൻ തീരത്തു രൂപമെടുത്ത ന്യൂനമർദം കേരള തീരത്തിത്‌സമീപത്തുകൂടി അറേബ്യൻ കടലിൽ എത്തും. ഇതിൻ്റെ സ്വാധീനത്തിൽ ഞായറാഴ്‌ചവരെ മഴ കിട്ടുമെന്നും കാലാവസ്ഥയുപ്പ് അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















