തിരുവനന്തപുരം:ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് .ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. നാളെ രാവിലെ 11ന് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. കഴിഞ്ഞ കുറെ ദിവസങ്ങളിൽ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകളും അഭ്യൂഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ചെറിയാൻ്റെ പദവികളിൽ തീരുമാനമായിട്ടില്ല. പക്ഷെ മാന്യമായ സ്ഥാനം നൽകി കോൺഗ്രസ്സിലേക്ക് പരമാവധി പേരെ ആകർഷിക്കലാണ് പാർട്ടി നീക്കം. കെ പി അനിൽകുമാർ അടക്കമുള്ള നേതാക്കളെ സിപിഎം വലിയ രീതിയിൽ സ്വാഗതം ചെയ്തപ്പോൾ തിരിച്ചെത്തുന്നവരെയും ആഘോഷത്തോടെ സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.എ കെ ആൻ്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെയാണ് ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാൻ മുൻകൈയ്യെടുത്തത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















