കൊച്ചി:പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിനെതിരായ(Monson Mavunkal) തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി സർക്കർ ഹൈക്കോടതിയെ അറിയിച്ചു. മോൻസണിനെതിരെ പത്തിലധികം കേസ് ചുമത്തിയെന്ന് ഡിജിപി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നൽകിയെന്നും അന്വേഷണം തൃപ്തികരമായി പോകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഡിജിപി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ഇതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്സോ കേസിലെ പരാതിക്കാരി രംഗത്ത് വന്നു . കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം.
കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അറിയണണെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ചു. എല്ലാം പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ പെണ്‍കുട്ടിയെ പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ മുറി ബലമായി തുറന്ന് ബന്ധുവിനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് കളമശേരി പോലീസിന് പരാതി നല്‍കി. മജിസ്ട്രേറ്റിനെയും ഇക്കാര്യം അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















