കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മോന്‍സനെതിരായ(Monson Mavunkal) പോക്സോ കേസിലെ പരാതിക്കാരി. കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അറിയണണെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ചു.
എല്ലാം പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ പെണ്‍കുട്ടിയെ പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ മുറി ബലമായി തുറന്ന് ബന്ധുവിനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് കളമശേരി പോലീസിന് പരാതി നല്‍കി. മജിസ്ട്രേറ്റിനെയും ഇക്കാര്യം അറിയിച്ചു.
കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോക്‌ടേഴ്‌സ് മോൻസൺ മാവുങ്കലിന് അനുകൂലമായി സംസാരിച്ചുവെന്ന് പെൺകുട്ടി പറയുന്നു. എന്നാൽ പെൺകുട്ടിയുടെ ആരോപണങ്ങൾ കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതർ നിഷേധിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















