ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ(UAPA) കേസിലെ പ്രതി താഹ ഫസലിന്(Thwaha Fasal) സുപ്രീംകോടതി ജാമ്യം നൽകി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. സെപ്റ്റംബറിൽ കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു. 2019 നവംബർ ഒന്നിനാണ് വിദ്യാർഥികളായ താഹ ഫസിലിനെയും അലൻ ഷുഹൈബിനെയും(Alan Shuhaib) മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
കേസിൽ അലൻ ഷുഹൈബിന് നേരത്തെ ഹൈകോടതി ജാമ്യം നൽകിയത് സുപ്രീംകോടതി ശരിവെച്ചു. എന്‍ഐഎ ആണ് അലൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകിയത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീംകോടതി നിലപാടെടുത്തിരുന്നു. അലൻ ഷുഹൈബിന് ജാമ്യം അനുവദിച്ച് താഹ ഫസലിന് ജാമ്യം നിഷേധിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതി നിരീക്ഷണം.
അതേസമയം,ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് താഹ ഫസലിൻ്റെ ഉമ്മ ജമീല. പഠനം തുടരുന്നതിന് വേണ്ടത് ചെയ്യുമെന്നും ഉമ്മ പ്രതികരിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















