ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമ്പോൾ ആശങ്ക വേണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഡാം തുറന്ന് വിടുമ്പോഴുള്ള ജലം ഇടുക്കി ഡാമിന് പ്രശ്നമാകില്ലെന്ന് മന്ത്രി പറഞ്ഞു. റൂൾ കർവിനേക്കാൾ ഒന്നരയടി താഴ്ത്തിയാണ് ഇടുക്കിയിലെ ജലനിരപ്പ് നിലനിർത്തുന്നത്. ഡാമുകൾ തുറക്കുന്നത് മൂലം കെ എസ് ഇ ബിക്ക് 45 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി വ്യക്തമാക്കി.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു . പെരിയാർ തീരവാസികളുടെ സുരക്ഷ ഉറപ്പാക്കും. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. മേൽനോട്ട സമിതിയുടെ നിലപാടുകളെ വിമർശിച്ച മന്ത്രി, കേരളത്തിന്റെ പല വാദങ്ങളും മേൽനോട്ട സമിതി അംഗീകരിച്ചില്ലെന്നും പറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി ഉയർന്നതോടെ മുല്ലപ്പെരിയറിൽ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പ് ഉയർന്നത്. സെക്കന്റിൽ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















