തിരുവനന്തപുരം: അർബുദ രോഗ വിദഗ്ധൻ ഡോക്ടർ എം. കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസായിരുന്നു. രാജ്യത്തെ മുതിർന്ന അർബുദ രോഗ വിദഗ്ധരിൽ ഒരാൾ കൂടിയായിരുന്നു. തിരുവനന്തപുരം ആർസിസി സ്ഥാപക ഡയറക്ടറാണ്.ലോകാരോഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു. കാൻസർ നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ, സംസ്ഥാന തലത്തിലുള്ള നിരവധി സംഘടനകളിലും അംഗമായിരുന്നു.
1939ൽ പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിൽ മാധവൻ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി ജനിച്ചു. 1965 ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം ബി ബി എസ് ബിരുദം നേടി. പഞ്ചാബ് സർവകലാശാലയിലും, ലണ്ടനിലുമായിട്ടായിരുന്നു ഉപരിപഠനം പൂർത്തിയാക്കിയത്.1981-ൽ ആർ സി സിയിൽ കൃഷ്‌ണൻ നായരുടെ ശ്രമഫലമായി രാജ്യത്താദ്യമായി കുട്ടികൾക്കായുള്ള കാൻസർ ചികിത്സാ വിഭാഗം ആരംഭിച്ചു.കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു.കൃഷ്ണൻ നായർക്ക് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















