കേരളം : മുല്ലപ്പെരിയാർ അണക്കെട്ട് മറ്റന്നാൾ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെളളിയാഴ്ച രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്നാടിന്റെ അറിയിപ്പ്. മുന്നൊരുക്കങ്ങൾ പൂർത്തിയായി, സർക്കാർ സജ്ജമെന്നും മന്ത്രി പറഞ്ഞു.
മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി സുപ്രീംകോടതിയിൽ ഇന്ന് നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേൽനോട്ട സമിതി അറിയിച്ചു. മേൽനോട്ട സമിതി റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളത്തോട് കോടതി നിർദേശിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. മേൽനോട്ട സമിതിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.
================================================================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















