മലപ്പുറം: തിരൂർ താനൂരിൽ പാലത്തിൽ നിന്നും സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ദേവധാർ പാലത്തിൽ നിന്നും ബസ് താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി . ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
റെയിൽവേക്ക് മുകളിൽ ഉള്ള പാലത്തിൽ നിന്നാണ് ബസ് മറിഞ്ഞത്. പാലത്തിന്റെ താഴ്ന്ന വശത്ത് നിന്നാണ് ബസ് മറിഞ്ഞത്. ഒരാൾ പൊക്കത്തിലേറെ ഉയരം ഈ ഭാഗത്ത് നിന്നുണ്ടെന്നാണ് വിവരം. തിരൂർ നിന്നും താനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

















