ഒറ്റപ്പാലം: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി രണ്ട് മണിക്കൂര്‍ അപകടകരമാം വിധത്തില്‍ വണ്ടിയോടിച്ചതായി പരാതി.മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിലിന് നേരെയാണ് ഒറ്റപ്പാലത്തുവച്ച് ഇന്ന് രാവിലെ വധശ്രമം ഉണ്ടായത്. പണം തിരികെ ചോദിച്ചതിന് ചുനങ്ങാട് സ്വദേശിയായ ഉസ്‌മാൻ കാറിടിച്ച് മുഹമ്മദ് ഫാസിലിനെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇടിയേറ്റ് കാറിന്റെ ബോണറ്റിൽ കുടുങ്ങിയ ഫാസിലിനെയും കൊണ്ട് ഉസ്‌മാൻ രണ്ട് കിലോമീറ്ററോളം കാറോടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോണറ്റിൽ വീണുകിടക്കുന്ന ഫാസിലിനെയും കൊണ്ട് പായുന്ന കാറാണ് ദൃശ്യങ്ങളിലുളളത്.
മുഹമ്മദ് ഫാസിലിൽ നിന്നും 75,000 രൂപഉസ്‌മാൻ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകണമെന്ന് പലപ്രാവശ്യം ഫാസിൽ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കാറിൽ വരികയായിരുന്ന ഉസ്‌മാനെ തടഞ്ഞുനിർത്തി പണം ചോദിച്ചതിന് പിന്നാലെ മുഹമ്മദ് ഫാസിലിനെ കാറുകൊണ്ട് ഇടിപ്പിക്കുകയായിരുന്നു. ഫാസിലിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.തന്നെ കൊലപ്പെടുത്താനായിരുന്നു ഉസ്മാന്റെ ശ്രമമെന്ന് ഫൈസല്‍ പ്രതികരിച്ചു. ബസ്സിന്റേയും മറ്റ് വാഹനങ്ങളുടേയും അടുത്തെത്തി കാര്‍ വെട്ടിക്കാന്‍ ശ്രമിച്ചു. പലതവണ ബ്രേക്ക് പിടിച്ച് താഴെയിടാന്‍ ശ്രമിച്ചു, തന്നെ കൊല്ലുമെന്ന് ഉസ്മാന്‍ ആക്രോശിച്ചിരുന്നുവെന്നും ഫൈസല്‍ പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















