കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ(Monson Mavunkal) നവംബര്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മോന്‍സനെ ക്രൈംബ്രാഞ്ച്(Crime Branch) ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ഡിഒയുടെ പേരില്‍ വ്യാജരേഖ ചമച്ച കേസിലാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടുക.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ കേസില്‍ മോന്‍സൻ്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിത്. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം തൻ്റെ പക്കല്‍ വില്‍പനക്കായി ഉണ്ടെന്ന് തെളിയിക്കാന്‍ വ്യാജ രേഖ ചമച്ചതിനാണ് കേസ്. ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ നല്‍കിയെന്ന രീതിയിലാണ് മോന്‍സണ്‍ രേഖ ഉണ്ടാക്കിയതെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ കണ്ടെത്തല്‍. കേസില്‍ കഴിഞ്ഞ ദിവസം ഡിജിപി അനില്‍കാന്തിൻ്റെ(Anil Kant) മൊഴിയെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















