വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ‘ഹൃദയം ‘ നിരവധി പ്രത്യേകതകളുള്ള ചിത്രമാണ് . കഴിഞ്ഞ ദിവസം ആദ്യ വീഡിയോഗാനം പുറത്തെത്തിയതോടെ പ്രണവ് മോഹന്‍ലാലിന് മികച്ച ബ്രേക്ക് നല്‍കാന്‍ സാധ്യതയുള്ള ചിത്രമായും ഹൃദയം പരിഗണിക്കപ്പെടുന്നു. അതേസമയം അണിയറക്കാര്‍ ആദ്യം പുറത്തുവിട്ടിരിക്കുന്ന ‘ദര്‍ശന’ സോംഗ് (Darshana Song) യുട്യൂബ് ട്രെന്‍ഡ്‍സ് ലിസ്റ്റില്‍ സംഗീത വിഭാഗത്തില്‍ ഒന്നാമതായി തുടരുകയാണ്. യൂ ട്യൂബിൽ ഒന്നര ദിവസംകൊണ്ട് 3 .5 മില്യൺ കാഴ്ചക്കാരാണുണ്ടായത്
പ്രണവിന്‍റെ നായകയായെത്തുന്ന ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരും ദര്‍ശന എന്നാണ്. നായികയുടെ പേരിലുള്ള നായകന്‍റെ അഭിസംബോധന എന്ന രീതിയിലാണ് ഗാനത്തിന്‍റെ വരികള്‍. ഒരു എന്‍ജിനീയറിംഗ് കോളെജിലെ പ്രണയകഥ എന്ന സൂചന നല്‍കുന്നതുമായിരുന്നു ഗാനം. പാട്ടുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് ഇട്ടാണ് ചിത്രം വരുന്നത്. ആകെ 15 ഗാനങ്ങളാണ് ചിത്രത്തില്‍. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്‍റെ സംഗീത സംവിധായകന്‍. കല്യാണി പ്രിയദര്‍ശനാണ് മറ്റൊരു പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.ണി പെരുമ്പാവൂർ
















