കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരായ(P A Mohammed Riyas) എ എൻ ഷംസീറിൻ്റെ(A N Shamseer) നിയമസഭാ കക്ഷി യോഗത്തിലെ വിമര്‍ശനം ചോര്‍ന്നതില്‍ സിപിഎം(CPM) നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടി എംഎല്‍എമാര്‍ മാത്രം പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് സംഘടനാ രീതിയല്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടിയേരി ബാലകൃഷ്ണൻ(Kodiyeri Balakrishnan) താക്കീത് നല്‍കി.
എകെജി സെന്ററില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് കോടിയേരി അതൃപ്തി അറിയിച്ചത്. കരാറുകാരും എംഎൽഎമാരുടെ തമ്മിലുള്ള ബന്ധത്തെ കുറിച്ച് റിയാസ് നിയമസഭയിൽ നടത്തിയ പരാമർശത്തെ തുടർന്നായിരുന്നു അസ്വാരസ്യങ്ങൾ ഉടലെടുത്തത്. ഇതിനെതിരേ സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ എംഎല്‍എമാർ വിമര്‍ശനം ഉയർത്തി. എന്നാൽ റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും(A Vijayaraghavan) റിയാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















