ഖാർത്തൂം: സുഡാനിൽ സൈനീക അട്ടിമറിക്ക് പിന്നാലെയുണ്ടായ പ്രക്ഷോഭത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. തലസ്ഥാനമായ കാർട്ടൂമിലെ സൈനിക ആസ്ഥാനത്തിന് സമീപം വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഏതാണ്ട് മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് സൈനിക നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ഇവർക്ക് നേരെ സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.തിങ്കളാഴ്ചയാണ് ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ ഇടക്കാല സർക്കാറിനെയും പരമാധികാര കൗൺസിലിനെയും പിരിച്ചുവിട്ട് രാജ്യത്ത് അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ തീരുമാനം അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന പ്രധാന മന്ത്രി അബ്ദുല്ല ഹംദക്കിനെയും മറ്റു ഉന്നത സർക്കാർ വൃത്തങ്ങളെയും സൈന്യം തടവിലാക്കിയിരിക്കുകയാണ്.
രാജ്യത്തെ ഇന്റർനെറ്റ്,ഫോൺ സിഗ്നലുകൾ തകരാറിലാണെന്നാണ് വിവരം. പല മുഖ്യ പാലങ്ങളും റോഡുകളും അടച്ചു. ഏകാധിപതി ഉമർ അൽ ബഷീറിനെ പുറത്താക്കിയശേഷം സൈന്യത്തിനു കൂടി പങ്കാളിത്തമുള്ള ജനകീയ സർക്കാറായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അതേ സമയം സുഡാനിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ഉടൻ മോചിപ്പിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















