തിരുവനന്തപുരം: കേരള നവോത്ഥാന ശില്പികളിൽ അഗ്രഗാമിയായ വാഗ്ഭടാനന്ദ ഗുരുദേവന്‍റെ ഐതിഹാസികജീവിതം ആഖ്യാനം ചെയ്യുന്ന ഡോക്യുമെന്ററി ചിത്രീകരണം പൂർത്തിയായി. ഡോക്യുമെന്ററി പ്രദർശനോദ്ഘാടനവും ഡിവിഡി പ്രകാശനവും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും.
ശ്രീ. അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത് ആദ്യ ഡിവിഡി സ്വീകരിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ. കമൽ ചടങ്ങിൽ അദ്ധ്യക്ഷനായിരിക്കും. വഴുതക്കാട് കലാഭവൻ തിയേറ്ററിൽ ഒക്ടോബർ 28ന് വൈകുന്നേരം 6 മണിക്കാണ് പ്രദർശനോദ്ഘാടനച്ചടങ്ങ്.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും കെ. ജയകുമാർ ആണ് നിര്‍വഹിക്കുന്നത്.
സംഗീതം – കല്ലറ ഗോപൻ
ആലാപനം – കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ
പശ്ചാത്തല സംഗീതം: ഒ.എസ്. സുനിൽകുമാർ
ശബ്ദം നൽകിയവർ – പ്രൊഫ. അലിയാർ, രാജശ്രീ വാരിയർ, ശ്രീകുമാർ മുഖത്തല, ഗിരീഷ് പുലിയൂർ
ശബ്ദമിശ്രണം – എൻ. ഹരികുമാർ
സൗണ്ട് ഡിസൈൻ – മിഥുൻ റിഷാൻ
മ്യൂസിക് റെക്കോർഡിങ് – അനി എം. അർജുൻ ഇലസ്ട്രേഷൻ – ഭട്ടതിരി, ആലിസ് മുദ്ര, ഹരി വർമ്മ, മഹേഷ് നമ്പ്യാർ
ചിത്രീകരണം – ചിത്രാഞ്ജലി സ്റ്റുഡിയോ – ശ്രീ മുവീസ്
കളറിങ് – Vista vfx
എഡിറ്റർ – സുരാജ് രാജേന്ദ്രൻ
ക്യാമറ – പ്രതാപൻ സി. ആർ
സഹസംവിധാനം – അജയ് ശിവറാം
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















