തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ(Mullaperiyar Dam) പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്(M K Stalin) പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(V D Satheesan) കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്ന് വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽവെ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ജില്ലയിൽ കൂടുതൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നല്കാൻ തമിഴ്‌നാടിനോട് നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ജലനിരപ്പ് 137.60 അടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ വലിയ ആശങ്കയ്ക്ക് സാധ്യതയില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് വെള്ളത്തിൻ്റെ അളവ് കുറയാൻ കാരണം.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















