തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ(Arya Rajendran) വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരന്‍(K Muraleedharan) എംപിക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന മേയറുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്. നിയമോപദേശം തേടിയ ശേഷം ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
നികുതി വെട്ടിപ്പില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പറേഷനുമുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. അതിനിടെ, മേയര്‍ ആര്യാ രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയതോടെ കെ മുരളീധരന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
തൻ്റെ ഒരു പ്രസ്താവനയും സത്രീകളെ വേദനിപ്പിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും കെ മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പക്വത അളക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്യയും തിരിച്ചടിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















