മലപ്പുറം: കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് മലപ്പുറം എസ് പി എസ് സുജിത്ത് ദാസ്. മലയാളി തന്നെയാണ് പ്രതിയെന്നാണ് സൂചനയെന്ന് എസ് പി പറഞ്ഞു. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എസ് പി അറിയിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊണ്ടോട്ടി ഡി വൈ എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ക്ലാസിലേക്കു പോവും വഴിയായിരുന്നു ആക്രമണം. പെണ്‍കുട്ടിക്ക് പരുക്കേറ്റു. ബലാൽസംഗ ശ്രമത്തിനിടെ പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഓടി രക്ഷപ്പെട്ട പെൺകുട്ടി പരിസരത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. പരുക്കേറ്റ പെൺകുട്ടി ആശുപത്രി വിട്ടു. ബലാല്‍സംഗത്തിനും വധശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















