തിരുവനന്തപുരം; തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ പ്രതിയായ നേമം സോൺ മുൻ സൂപ്രണ്ട് ശാന്തി അറസ്റ്റിൽ. ഒളിവിലായിരുന്ന ശാന്തിയെ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ നേമം സോണിലെ സൂപ്രണ്ട് എസ് ശാന്തി അടക്കം 7 ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. 33 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതു വരെ കണ്ടെത്തിയത്. ഇതില്‍ 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് നേമം സോണിലാണ്. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















