തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 70 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളയി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഇതിനിടെ ശ്വാസ തടസവും രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മൂലം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
2013 ഡിസംബർ 26-ന് ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെത്തുടർന്നാണ് ചേന്നാസ് മനയിലെ മുതിർന്ന അംഗമായ നാരായണൻ നമ്പൂതിരിപ്പാട് പ്രധാന തന്ത്രിയായി സ്ഥാനമേറ്റത്. 2014 ഫെബ്രുവരി 20-ന് ശ്രീലകത്തുകയറി ആദ്യപൂജ നിർവഹിച്ചു. 2021 സെപ്‌റ്റംബർ 30-ന് രാത്രി നടന്ന മേൽശാന്തിമാറ്റച്ചടങ്ങിനാണ് അവസാനമായി അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.
മേൽശാന്തി തിരഞ്ഞെടുപ്പിന് സെപ്‌റ്റംബർ 16-ന് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്താനും എത്തിയിരുന്നു. സഹസ്രകലശച്ചടങ്ങുകളുടെ ആചാര്യവരണത്തിനും ഉത്സവത്തിന് സ്വർണക്കൊടിമരത്തിൽ സപ്തവർണ കൊടിക്കൂറ ഉയർത്താനും നാരായണൻ നമ്പൂതിരിപ്പാട് പതിവായി എത്തുമായിരുന്നു. ദീർഘകാലം ഗുരുവായൂർക്ഷേത്രത്തിൽ പ്രധാന തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്തമകനാണ് നാരായണൻ നമ്പൂതിരിപ്പാട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















