തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് വിടേണ്ടി വന്നതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോണ്‍ഗ്രസ് നേതൃത്വം ചെറിയാന് ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. അവുക്കാദർകുട്ടിനഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിനു സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ഉമ്മൻചാണ്ടി.(cherian philip and oommen chandy)
2001-ൽ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാൻ ഫിലിപ്പിനുണ്ടായി. അതോടെ തനിക്കും ചെറിയാനുമായി ഉള്ള സൗഹൃദം ഇല്ലാതായെന്ന് എല്ലാവരും വിചാരിച്ചത്. അദ്ദേഹത്തോട് വിദ്വേഷമില്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ചെറിയാന് ജയിച്ചു വരാൻ പറ്റിയ ഒരു സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല. അതു തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. ചെറിയാന് ഫിലിപ്പിന്റെ അകല്‍ച്ച ആത്മപരിശോധനക്കുള്ള അവസരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടി തന്റെ രക്ഷാകര്‍ത്താവാണെന്നും ആ രക്ഷാകര്‍തൃത്വം ഇനിയും വേണമെന്നും ചെറിയാന് ഫിലിപ്പ് പ്രതികരിച്ചു. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഉമ്മന്‍ചാണ്ടിയും ചെറിയാന് ഫിലിപ്പും ഒരേ വേദി പങ്കിടുന്നത്. സിപിഐഎം സഹയാത്രികനായ ചെറിയാന് ഫിലിപ്പ്, സംസ്ഥാനത്തെ മഴക്കെടുതിയിലുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുകയും സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
മഴക്കെടുതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ചെറിയാന് ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. പദവി വേണ്ടെന്ന് ചെറിയാന് ഫിലിപ്പ് തന്നെ നേരത്തെ പറയുകയും ചെയ്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















