തിരുവനന്തപുരം: ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും ഹയര്‍ സെക്കന്‍ഡറി പ്രവേശനം ലഭിക്കാത്ത സാഹചര്യം ചോദ്യോത്തര വേളയിലൂടെ വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍( V D Satheesan). പ്ലസ് വണ്‍ പ്രവേശനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രണ്ട് അടിയന്തിര പ്രമേയങ്ങളും സംബ്മിഷനും അവതരിപ്പിച്ചിരുന്നു. അപ്പോഴൊക്കെ മുപ്പത്തിമൂവായിരം സീറ്റ് ബാക്കിയുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
അന്നേ ഞങ്ങള്‍ പറഞ്ഞതാണ്, സ്റ്റേറ്റ് ഒരു യൂണിറ്റായി പരിഗണിക്കാതെ താലൂക്ക് യൂണിറ്റുകളായി പരിഗണിക്കണമെന്ന്. ഇപ്പോള്‍ താലൂക്ക് യൂണിറ്റുകളായി പരിഗണിച്ചപ്പോള്‍ 70 ല്‍ 50 താലൂക്കുകളിലും സീറ്റുകളുടെ എണ്ണം കുറവാണെന്നു വ്യക്തമായി. കോംബിനേഷന്‍ ട്രാന്‍സ്ഫറും സ്‌കൂള്‍ ട്രാന്‍സ്ഫറും നടത്തിയിട്ടു വേണം സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍. അല്ലാതെ പ്രസിദ്ധീകരിച്ചാല്‍ ഏറ്റവുമധികം മാര്‍ക്ക് ലഭിച്ച കുട്ടിക്ക് ഇഷ്ടപ്പെട്ട സ്‌കൂളും വിഷയവും ലഭിക്കില്ല.
വേണ്ടി വന്നാല്‍ സീറ്റ് കൂട്ടുമെന്നു പറയാതെ, ഫുള്‍ എ പ്ലസ് കിട്ടിയിട്ടും പ്രവേശനം ലഭിക്കാത്ത അയ്യായിരത്തോളം കുട്ടികളുടെ പ്രവേശനം ഉറപ്പാക്കണം. എവിടെയാണ് കുട്ടികള്‍ പുറത്തു നില്‍ക്കുന്നതെന്ന് മനസിലാക്കി സമയബന്ധിതമായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ നടപടി ക്രമങ്ങള്‍ എന്ന് പൂര്‍ത്തീകരിക്കുമെന്നു പറയാനാകില്ലെന്നും എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty) മറുപടി നല്‍കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















