തിരുവനന്തപുരം: അനുവാദമില്ലാതെ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെ പിന്തുണച്ച് ഡിവൈഎഫ്ഐ(DYFI). ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ശിശുക്ഷേമ സമിതിക്കാവില്ല. നിയമപരമായാണ് ഇതുവരെ കാര്യങ്ങൾ ചെയ്തത്. വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഡിവൈഎഫ്ഐ അനുമപമയ്‌ക്കൊപ്പമാണെന്നും നിയമപരമായ പരിശോധനകൾ നടക്കട്ടെയെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
ഇതിനിടെ അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയതിൽ ശിശുക്ഷേമ സമിതിക്ക് കുടുംബ കോടതിയുടെ വിമർശനം. കുഞ്ഞിനെ കൈമാറിയതോ അതോ ഉപേക്ഷിച്ചതോ എന്നതിൽ സമിതി വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചു. ദത്തെടുക്കൽ നടപടികളിൽ ക്രമക്കേട് നടന്നതായി ആക്ഷേപമുയർന്നിരുന്നു. കുഞ്ഞിനെ എത്തിച്ച് ഡിഎൻഎ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















