തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) നിയമസഭയില്‍. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് അനാവശ്യ ഭീതി പരത്തുകയാണ്. സമൂഹമാധ്യമങ്ങളിലൂെട ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തമിഴ്നാടുമായുള്ള ഭിന്നത ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിലെ(Mullaperiyar Dam) ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 136.95 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും കൂടി. പകല്‍ നീരൊഴുക്ക് കുറഞ്ഞെങ്കിലും വൈകീട്ടോടെ കാടിനുള്ളില്‍ പെയ്ത മഴയാണ് ജല നിരപ്പ് വീണ്ടും കൂടാന്‍ കാരണം. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയും റവന്യു സംഘവും സംയുക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ബോധവത്കരണമടക്കമുള്ള പരിപാടികള്‍ നടത്തിയിട്ടുണ്ട്. പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായിരുന്നു നടപടി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















