തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ പഴിച്ച് റവന്യൂ മന്ത്രി കെ രാജൻ(K Rajan). അതിതീവ്ര മഴയാണ് ദുരന്തമുണ്ടാക്കിയത്. ആരും അതിതീവ്ര മഴ പ്രവചിച്ചിരുന്നില്ല. മോശം കാലാവസ്ഥ കൂടി ആയതോടെ രക്ഷാ പ്രവർത്തനം തടസപ്പെട്ടു.
ഓഗസ്റ്റ് 16ന് രാവിലെ 10 മണിവരെ റെഡ് അലര്‍ട്ട് നല്‍കിയിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് മാത്രമേ ഔദ്യോഗികമായി സ്വീകരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കാലാവസ്ഥാ മുന്നറിയിപ്പുകൾ നേരത്തെ നൽകുന്നതിൽ വിവിധ സർക്കാർ ഏജൻസികൾ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















