ഭോപ്പാല്‍: പ്രമുഖ നിർമാതാവും സംവിധായകനുമായ പ്രകാശ് ഝായുടെ(Prakash Jha) വെബ് സീരീസിൻ്റെ സെറ്റില്‍ ബജ്രംഗ്ദൾ (Bajrang Dal) പ്രവര്‍ത്തകരുടെ അതിക്രമം. പ്രകാശ് ഝായുടെ ദേഹത്ത് മഷിയൊഴിച്ചായിരുന്നു ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. പ്രകാശ് ഝായുടെ ‘ആശ്രം'(Ashram) എന്ന സീരീസ് ഹിന്ദുയിസത്തെ അപമാനിക്കുന്നതാണെന്നാണ് ബജ്രംഗ്ദളിൻ്റെ ആരോപണം. സീരീസിൻ്റെ പേര് മാറ്റാതെ ചിത്രീകരണം അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
സീരീസിൻ്റെ മൂന്നാം സീസൺ ചിത്രീകരണത്തിനിടെയായിരുന്നു ആക്രമണം.ബോബി ഡിയോള്‍ളാണ്(Bobby Deol) പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭോപാലിലെ പഴയ ജയിൽ പരിസരത്തായിരുന്നു ചിത്രീകരണം. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
പ്രകാശ് ഝാ മൂര്‍ദാബാദ്, ബോബി ഡിയോണ്‍ മൂര്‍ദാബാദ് തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കിയായിരുന്നു ആക്രമണം അഴിച്ചു വിട്ടത്. തങ്ങള്‍ ബോബി ഡിയോളിനെ തിരഞ്ഞുനടക്കുകയാണെന്നും സീരീസ് ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്നും അവർ ഭീഷണി മുഴക്കി. ബോബി ഡിയോള്‍ സഹോദരന്‍ സണ്ണി ഡിയോളിനെ(Sunny Deol) കണ്ടുപഠിക്കണമെന്നും ദേശസ്‌നേഹം വെളിവാക്കുന്ന ധാരാളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ആശ്രം ആദ്യ സീസണുകളില്‍ ഒരു കപടസന്യാസി സ്ത്രീകളെ പീഡിപ്പിക്കുന്ന രംഗമുണ്ട്. ഇതാണ് ബജ്രംഗ്ദൾ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സംഭവത്തില്‍ പ്രകാശ് ഝാ ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. എന്നിരുന്നാലും അക്രമകാരികളെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
Activists of the Bajrang Dal allegedly went on the rampage during the ongoing shooting of Prakash Jha directed web series Ashram-3 in Bhopal, ransacking property, including vehicles and also assaulting crew members @ndtv @ndtvindia pic.twitter.com/VbQvGtxqOy
— Anurag Dwary (@Anurag_Dwary) October 24, 2021
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















