പാലക്കാട്; ചികിത്സാ സഹായത്തിന്‍റെ പേരിൽ തട്ടിപ്പു നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശികളായ ശിവദാസൻ, സുബ്രഹ്മണ്യൻ, സകീർ, മുഹമ്മദ് ആരിഫ് എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘം പണപിരിവിനായി ഉപയോഗിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം സ്വദേശിയുടെ പേരിൽ പാലക്കാട് എടത്തനാട്ടുകരയിൽ പിരിവു നടത്തിയവരാണ് പോലീസ് പിടിയിലായത്.വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലപ്പുറം കരുവാരകുണ്ട് സ്വദേശി സൈതലവിക്കായി ചികിത്സ സഹായ സമിതി രൂപീകരിച്ച് പണം സമാഹരിച്ചിരുന്നു. ആവശ്യമായ തുക കിട്ടിയതിനാൽ ചികിത്സ സഹായ കമ്മറ്റി പിരിച്ചു വിട്ടു.എടത്തനാട്ടുകരയിൽ എത്തിയ സംഘത്തെ കണ്ടു സംശയം തോന്നിയ നാട്ടുകാർ രോഗിയായ സൈതലവിയുടെ ഫോണിൽ വിളിച്ചപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞത്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe with Anupama’s permission

















