തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഷിജു ഖാനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ ശിശുവികസന ഡയറക്ടർ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് ഷിജു ഖാൻ. ദത്തുമായി ബന്ധപ്പെട്ട് വനിത,ശിശുവികസന മന്ത്രി വീണ ജോര്‍ജ്(Veena George) നിര്‍ദേശിച്ച അന്വേഷണത്തിൻ്റെ ഭാഗമായിട്ടായിരുന്നു നടപടി.
ഡയറക്ടര്‍ തന്നെ വിളിപ്പിച്ചത് ഔദ്യോഗിക നടപടിക്രമം അനുസരിച്ചാണെന്നും ഡയറക്ടര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞെന്നും ഷിജു ഖാന്‍ പറഞ്ഞു. അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയത് നിയമപ്രകാരമാണ്. നിയമപ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് വിശദമായി പ്രതികരിക്കുമെന്നും ഷിജുഖാന്‍ പറഞ്ഞു. വനിത, ശിശുവികസന ഡയറക്ടര്‍ ടി വി അനുപമയെ കണ്ടശേഷം മടങ്ങുമ്പോഴാണ് ഷിജുഖാൻ്റെ പ്രതികരണം.
അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും പാർട്ടിയിൽ തരംതാഴ്ത്താനുമാണ് സാധ്യത. പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാൻ്റെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം.
വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പോലീസിലടക്കം പരാതിപ്പെട്ടിട്ടും അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതിൽ ഷിജു ഖാനെതിരെയും ആരോപണം ഉയർന്നിരുന്നു.
അതേ സമയം കേസിൽ അറസ്റ്റുണ്ടായേക്കുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ അനുപമയുടെ മാതാപിതാക്കൾ അടക്കം ആറ് പ്രതികളും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. ഹർജി ഈ മാസം 28 ന് കോടതി പരിഗണിക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















