തിരുവനന്തപുരം: കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്. കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതിയിൽ(High Court) ഹേബിയസ് കോർപ്പസ്(Habeas Corpus) ഹർജി നൽകാനാണ് തീരുമാനം. ചൊവ്വാഴ്ച് ഹർജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്.
കുഞ്ഞിനെ ദത്ത് നൽകിയതിന്‍റെ അവസാന നടപടിക്രമങ്ങൾ പുരോഗമിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടിക്രമങ്ങളിൽ കക്ഷി ചേരാനും ആലോചനയുണ്ട്. സംഭവം വിവാദമായതോടെ ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവൺമെന്റ് പ്ലീഡറോട് സർക്കാർ നിർദേശിച്ചിരുന്നു. ശിശുക്ഷേമ സമിതിയുടേത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍. വകുപ്പു തല അന്വേഷണത്തിന് ഉത്തരവിറക്കി.
അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ദത്ത് നൽകിയതിന്‍റെ നടപടികൾ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ദത്ത് നടപടികളിൽ കോടതി അന്തിമവിധി പറയാനുള്ള ഘട്ടത്തിലാണ്. കുഞ്ഞിന്റെ മാതാവ് അവകാശവാദവുമായി വന്നതും വിഷയം വിവാദമായ സാഹചര്യവും സർക്കാർ കോടതിയെ അറിയിക്കും.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















