തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുന്നു. രാവിലെ ആറു മണയിലെ കണക്ക് പ്രകാരം നിലവിൽ 136.80 അടിയിലാണ് ജലനിരപ്പ്. ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും.
ജലനിരപ്പ് 136 അടിയിൽ എത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം കേരളത്തിന് ആദ്യ അറിയിപ്പ് തമിഴ്നാട് സർക്കാർ നൽകിയിരുന്നു. 140 അടിയിൽ ആദ്യ മുന്നറിയിപ്പും 141 അടിയിൽ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയിൽ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും. ഇതിന് പിന്നാലെ സ്പീൽവേയിലൂടെ വെള്ളം ഒഴുക്കി വിടാൻ നടപടി സ്വീകരിക്കും.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















