കോട്ടയം; കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്ത് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നല്‍കി. മലയോര മേഖലയിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. ഇന്നലെയുണ്ടായ ഉരുൾപൊട്ടലിനെ തുർന്ന് താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു.
26ആം തിയതി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25, 27 തിയ്യതികളിൽ മഞ്ഞ അലർട്ടും. അതുകൊണ്ടുതന്നെ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം. ഇന്നലെ എരുമേലി നോർത്ത് വണ്ടംപതാലിലും ചേർളിയിലും ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായി. ഈ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. നിലവിൽ 36 ക്യാമ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.1665 കുടുംബങ്ങളിലായി 3917 പേരാണ് ക്യാമ്പുകളിൽ ഉള്ളത്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















