തിരുവനന്തപുരം: പത്തുവര്‍ഷം കഴിഞ്ഞ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള (renewal of building permits) കാലതാമസം ഒഴിവാക്കാന്‍ ജില്ലാ തല കമ്മറ്റികള്‍ District level committees) രൂപീകരിക്കാന്‍ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചുവെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു (Minister MV Govindan Master).
നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ചീഫ് ടൗണ്‍പ്ലാനര്‍ കണ്‍വീനറുമായ അഞ്ചംഗസമിതിയാണ് കാലാവധി നീട്ടി നല്‍കാനുള്ള അപേക്ഷകള്‍ പരിഗണച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കാലതാമസം വരികയും കെട്ടിട നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുവരികയും ചെയ്യുന്നുവെന്ന പരാതികള്‍ പരിഗണിച്ചാണ് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നത്. നിക്ഷേപങ്ങളെയും സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗം കൂടിയാണ് പുതിയ മാറ്റമെന്ന് മന്ത്രി വ്യക്തമാക്കി.
പത്ത് വര്‍ഷത്തെ കാലാവധി കഴിയുന്ന പെര്‍മിറ്റുകളുടെ സമയപരിധി ദീര്‍ഘിപ്പിക്കുന്നതിനായി കെട്ടിട നിര്‍മ്മാണ ചട്ടം 58 പ്രകാരം ജില്ലാ ടൗണ്‍ പ്ലാനറെ കണ്‍വീനറാക്കിയും ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയര്‍ എന്നിവരെ അംഗങ്ങളാക്കിയും ജില്ലാതല കമ്മറ്റികള്‍ രൂപീകരിക്കുകയാണ് ചെയ്യുന്നത്. ഈ കമ്മറ്റികളുടെ മുന്നിലേക്കെത്തുന്ന അപേക്ഷകളില്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ചീഫ് ടൗണ്‍പ്ലാനര്‍ കണ്‍വീനറായ കമ്മറ്റിക്ക് ലഭിച്ച, തീര്‍പ്പാക്കാത്ത അപേക്ഷകളെല്ലാം പുതിയ ജില്ലാതല കമ്മറ്റിക്ക് കൈമാറി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു
=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















