തിരുവനന്തപുരം: കേരളത്തിൽ പുതിയൊരു റെയിൽവേ ലൈൻ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ (V muraleedharan). കെ റെയിൽ പ്രോജക്ടില്‍ (K rail project) വലിയ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോൾ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
സിൽവർലൈൻ പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ നിലപാടെന്നാണ് മനസ്സിലാവുന്നത്. എന്നിട്ടും സർക്കാർ പദ്ധതിക്കായി വാശി പിടിക്കുന്നത് എന്തിനാണെന്നറിയില്ല. പദ്ധതിക്കെതിരെ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള ലൈനിന്റെ സാങ്കേതിക ശേഷി വർധിപ്പിക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ 34000 കോടി രൂപ കടമെടുത്ത് പുതിയ പദ്ധതി തുടങ്ങുന്നതിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കണം. 34000 കോടിയുടെ വിദേശ വായ്പ എങ്ങനെ എത്രകാലം കൊണ്ട് തിരിച്ചടയ്ക്കുമെന്ന കാര്യത്തിലും ആസൂത്രണം വേണം. വിദഗ്ധരുമായി ആലോചിച്ചിട്ടാണോ പദ്ധതി ആവിഷ്കരിക്കുന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചു. കെ റെയിൽ പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായി വശങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്. വിദഗദ്ധരുമായി കൂടിയാലോചിച്ച ശേഷം കേന്ദ്രസർക്കാരിന് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















