കോട്ടയം: എരുമേലിയിൽ കനത്തമഴയിൽ തടയണ തകർന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകർന്നത്. ഇതേ തുടർന്ന് ചരള ഭാഗത്തേക്ക് വെള്ളം കുതിച്ചൊഴുകി.
താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. കനത്തമഴയിൽ കുറുമ്പൻമൂഴി വനത്തിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ രണ്ടു മണിക്കൂറായി മധ്യകേരളത്തിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുണ്ടക്കയം വണ്ടന്‍പതാല്‍ കൂപ്പുഭാഗത്ത് ഉരുള്‍പൊട്ടിയതായി റിപ്പോർട്ടുണ്ട്. ആളപായമില്ല. കനത്തമഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്.
മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. എരുമേലി മുണ്ടക്കയം സംസ്ഥാന പാതയിലും വെള്ളം കയറിയ നിലയിലാണ്. വണ്ടൻപതാൽ നോർത്ത് വില്ലേജിൽ മണ്ണിടിച്ചിലുമുണ്ടായി. നേരത്തെ ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലിയിലും ശക്തമായ മഴയുണ്ട്.
പത്തനംതിട്ടയിൽ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ആങ്ങമൂഴി വനത്തിനകത്ത് ഉരുൾപൊട്ടി. ജനവാസ മേഖലയില്‍ അല്ല ഉരുള്‍പൊട്ടലുണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.
ഉരുള്‍പൊട്ടലിന് പിന്നാലെ പമ്പയാറിന്റെ കൈവഴിയില്‍ ജലനിരപ്പ് കൂടി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഉരുള്‍പൊട്ടിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വനമേഖലയില്‍ മാത്രം 7.4 സെന്റീമീറ്റര്‍ മഴ പെയ്തു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമായ അളവില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.
=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















