ജക്കാർത്ത: ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡൻറുമായ സുകാർണോയുടെ (Soekarno) മകൾ സുഖമാവതി സുകാർണോപുത്രി ( Sukmawati Soekarnoputri ) ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം ( Hinduism) സ്വീകരിക്കുന്നു. ഇന്ത്യോനേഷ്യൻ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ദിയഹ് മുത്തിയേരാ സുഖമാവതി സുകാർണോപുത്രി എന്ന് അറിയപ്പെടുന്ന ഇവർ സുകാർണോയുടെ മൂന്നാമത്തെ ഭാര്യ ഫത്മാവതിയിൽ ഉണ്ടായ പുത്രിയാണ്. ഇവരുടെ സഹോദരി മേഘാവതി സുകാർണോപുത്രി നേരത്തെ ഇന്ത്യോനേഷ്യൻ രാഷ്ട്രപതിയായിരുന്നു.
അറുപത്തിയഞ്ചുകാരിയായ സുഖമാവതി സുകാർണോപുത്രി ഇന്ത്യോനേഷ്യൻ നാഷണൽ പാർട്ടി സ്ഥാപകയാണ്. 1958 ൽ അന്തരിച്ച സുകാർണോയുടെ മാതാവ് ഇഡാ ആയു നെയോമാൻ റായി ശ്രീബംവൻറെ സ്വാദീനമാണ് ഇത്തരം ഒരു മതംമാറ്റത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്. ഹിന്ദു ആചാരമായ ശുദ്ധ് വാദനി നടത്തിയാണ് സുഖമാവതി ഹിന്ദുമതം സ്വീകരിക്കുക. ഒക്ടോബർ 26 ചൊവ്വാഴ്ച ബാലിയിൽ നടക്കുന്ന ചടങ്ങ് നടക്കുക. തൻറെ 70മത്തെ പിറന്നാൾ ദിവസമായിരിക്കും സുഖമാവതിയുടെ മതംമാറ്റം.
അഭിഭാഷകയായ സുഖമാവതി കുറച്ചുകാലമായി സ്ഥിരമായി ഹിന്ദു ആചാരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മുത്തശ്ശിയുടെ മതം എന്നതാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് ഇവർ പറയുന്നു. ഹിന്ദു മത ഗ്രന്ഥങ്ങൾ താൻ വായിക്കാറുണ്ടെന്നും ഇവർ പറയുന്നു.
അതേ സമയം ഇന്ത്യോനേഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം സുഖമാവതിയുടെ മതപരിവർത്തനം സഹോദരി മേഘാവതി സുകാർണോപുത്രി അടക്കം കുടുംബത്തിലെ അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ് എന്നാണ് പറയുന്നത്. നേരത്തെയും ഇന്ത്യോനേഷ്യയിലെ ഹിന്ദു മതനേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുകാർണോ കുടുംബത്തിലെ അംഗമാണ് സുഖമാവതി എന്നാണ് മാധ്യമങ്ങൾ പറയുന്നത്.
















