തിരുവനന്തപുരം: തിങ്കളാഴ്ച്ച തന്നെ തിയറ്ററുകള്‍ തുറക്കുമെന്ന് അറിയിച്ച് ഫിയോക്ക്(FIYOK). ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. വ്യാഴാഴ്ച്ച മുതല്‍ ഇതരഭാഷാ സിനിമകളോടെയാണ് പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക. ദുല്‍ഖര്‍ സല്‍മാന്‍റെ(Dulquer Salmaan) കുറുപ്പ്(Kurup) നവംബര്‍ 12നും സുരേഷ് ഗോപിയുടെ(Suresh Gopi) കാവല്‍(Kaaval) 25 നും റിലീസ് ചെയ്യുമെന്ന് തിയറ്ററുടമകള്‍ യോഗത്തിനുശേഷം അറിയിച്ചു.
മോഹന്‍ലാലിന്‍റെ(Mohanlal) മരക്കാര്‍(Marakkar Arabikadalinte Simham) ഒഴികെയുള്ള 3 സിനിമകള്‍ ഓടിടിക്കായി(OTT) ഷൂട്ട് ചെയ്തതാണ്. മോഹന്‍ലാലിൻ്റെ ‘മരയ്ക്കാര്‍’ തിയറ്ററില്‍ത്തന്നെ റിലീസ് ചെയ്യുമെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. ജോജു ജോര്‍ജും(Joju George) പൃഥ്വിരാജും(Prithviraj Sukumaran) അഭിനയിക്കുന്ന ഡോമിന്‍ ഡിസില്‍വയുടെ ‘സ്റ്റാര്‍'(Star) വെള്ളിയാഴ്ച റിലീസ് ചെയ്യും. ഓടിടി താല്‍ക്കാലിക പ്രതിഭാസമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഒ ടി ടിക്കായി സിനിമ പോകുന്നതില്‍ അംഗങ്ങള്‍ ആശങ്ക അറിയിച്ചു.
സർക്കാരിൻ്റെ ഭാഗത്ത് നിന്നും പൂർണ പിന്തുണയാണ് ലഭിക്കുന്നത്. ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും എന്നാണ് പ്രതീക്ഷ. ഒ ടി ടിയ്ക്ക് വേണ്ടി നിർമിച്ച ചിത്രങ്ങൾ മാത്രം അവിടെ റിലീസ് ചെയ്യും. തീയറ്ററിലേക്ക് ആളുകൾ എത്തി തുടങ്ങിയാൽ പിന്നെ ചിത്രങ്ങൾ ഒടിടിയിലേക്ക് പോകില്ല എന്നാണ് പ്രതീക്ഷ. ഇക്കാര്യം സിനിമയിലെ നായകന്മാരും അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യും. തീയറ്ററിൽ അൻപത് ശതമാനം മാത്രം സീറ്റുകൾ എന്നത് പ്രതിസന്ധിയാണെന്നും രണ്ട് ഡോസ് വാക്‌സിൻ(Vaccine) എടുത്തവർക്ക് മാത്രം പ്രവേശനം എന്നതും പുനഃപരിശോധിക്കണമെന്നും ഫിയോക്ക് അറിയിച്ചു.
















