കോട്ടയം: എസ്എഫ്ഐ(SFI) കിണിറ്റില്‍ അകപ്പെട്ട തവളയാണെന്ന് എഐഎസ്എഫ്(AISF) സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബു. ക്യാംപസുകളില്‍ ആര്‍എസ്എസിന് സമാനമായ ഫാസിസ്റ്റ് സംഘടനയായി എസ്എഫ്ഐ മാറിയെന്ന് അരുണ്‍ ബാബു വിമര്‍ശിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എസ്എഫ്ഐ പാഠം പഠിച്ചിട്ടില്ലെന്നും കൊടിയുടെ അര്‍ഥം അണികള്‍ക്ക് നേതാക്കള്‍ പറഞ്ഞ കൊടുക്കണമെന്നും എഐഎസ്എഫ് എസ്എഫ്ഐ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയെ ഉള്‍പ്പടെ എം ജി കോളജില്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ നേതൃത്വം കൊടുത്ത വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫ് അംഗം കെ എം അരുണിനെ പുറത്താക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. എം ജി സർവ്വകലാശാലയിലെ സംഘർഷത്തിൽ എഐഎസ്എഫ് നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ ജാതീയ അധിക്ഷേപം തുടങ്ങിയ വകുപ്പുകൾ ചുമത്തി ഏഴു പേർക്കെതിരെയാണ് കേസ്. എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകിയ വനിതാ നേതാവിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഇന്നലെ അർധരാത്രിയാണ് എഐഎസ്എഫ് നേതാക്കൾക്കെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തത്. നേതാക്കൾ കടന്നുപിടിച്ചുവെന്ന എസ് എഫ് ഐ പ്രവർത്തകയുടെ പരാതിയിൽ നാലുപേർക്കെതിരെയും ജാതിപ്പേര് വിളിച്ചുവെന്ന മറ്റൊരു പ്രവർത്തകൻ്റെ പരാതിയിൽ മൂന്ന് പേർക്കെതിരെയുമാണ് കേസ്. എഐഎസ്എഫ് വനിതാ നേതാവിൻ്റെ പരാതിയിൽ ഇതേ വകുപ്പുകൾ ചുമത്തി പത്ത് എസ്എഫ്ഐ നേതാക്കൾക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയുള്ള എസ്എഫ്ഐയുടെ പരാതി. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമുള്ള പരാതിയുടെ വിശ്വാസ്യത എഐഎസ്എഫ് ചോദ്യം ചെയിതു.
പരാതി കോട്ടയം ഡിവൈഎസ്പി അന്വേഷിക്കും. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കെ എം അരുണിനെതിരെ പരാതി നൽകിയെങ്കിലും മൊഴി നൽകിയില്ലെന്ന പേരിൽ കേസെടുത്തില്ല. ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കെ എം അരുണ്‍ സ്റ്റാഫ് അംഗമാണോ എന്ന ചോദ്യത്തില്‍നിന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി(V Sivankutty) ഒഴിഞ്ഞുമാറി. കേസ് അട്ടിമറിക്കാൻ നീക്കമുണ്ടായാൽ ശക്തമായി പ്രതിരോധിക്കാനാണ് എഐഎസ്എഫിൻ്റെ തീരുമാനം.
=================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















